Latest NewsIndiaNews

കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണം: വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നു

സംസ്ഥാനത്തെ അലോപ്പതി ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 2017ല്‍ അറുപതാക്കി ഉയര്‍ത്തിയിരുന്നു

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. ആരോഗ്യ വകുപ്പിന്റെ തീരുമാനം മൂന്നുമാസത്തിനകം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം തീരുമാനിക്കുന്നത് നയപരമായ കാര്യമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓഖ എന്നിവരടങ്ങിയ, ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

Read Also: അവധിക്കാലം: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവ്വീസ് നടത്തുമെന്ന് ഒമാൻ എയർ

സംസ്ഥാനത്തെ അലോപ്പതി ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 2017ല്‍ അറുപതാക്കി ഉയര്‍ത്തിയിരുന്നു. ഇതേ ആനുകൂല്യം ആയുഷ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഹോമിയോ ഡോക്ടര്‍മാര്‍ക്കും ബാധകമാക്കണമെന്ന ആവശ്യമാണ് കോടതിയിലെത്തിയത്. കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും രണ്ട് ഹോമിയോ ഡോക്ടര്‍മാര്‍ വ്യക്തിപരമായുമാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം അറിയിക്കുന്ന മുറയ്ക്ക് സുപ്രീം കോടതി എടുക്കുന്ന തീരുമാന പ്രകാരം ഒക്ടോബറിന് മുമ്പ് നയം നടപ്പാക്കേണ്ടിവരും.

ആയുഷ് വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കി ഉയര്‍ത്താന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെന്ന കാരണമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button