KeralaLatest NewsNews

സദാചാര ആക്രമണം: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ബസ് സ്റ്റോപ്പിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കാൻ തീരുമാനം

 

പാലക്കാട്: സദാചാര ആക്രമണം നേരിട്ട പാലക്കാട് കരിമ്പ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ബസ് സ്റ്റോപ്പിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കാൻ തീരുമാനമായി. സ്കൂളിൽ ചേർന്ന പി.ടി.എ എക്സിക്യുട്ടീവ് യോഗമാണ് തീരുമാനമെടുത്തത്. ഇതിനൊപ്പം, അദ്ധ്യാപകരുടെ സാന്നിധ്യവും ബസ് സ്റ്റോപ്പിൽ ഉറപ്പാക്കും. തർക്കം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്.

 

നാട്ടുകാരേയും രക്ഷിതാക്കളേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും യോഗത്തിൽ പങ്കെടുപ്പിക്കും. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും പി.ടി.എ എക്സിക്യുട്ടീവ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും സ്കൂളിലേക്ക് വരുമ്പോൾ ഉണ്ടാകില്ലെന്നും എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും സ്കൂൾ വ്യക്തമാക്കി.

 

കരിമ്പ സദാചാര ആക്രമണത്തിൽ മർദ്ദനമേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് സി.ഡബ്ല്യു.സി (CWC) ചെയർമാൻ എം.വി മോഹനൻ. സംഭവത്തിൽ ഉൾപ്പെടെ എല്ലാവരെയും അറസ്റ്റ് ചെയ്തതതായി കല്ലടിക്കോട് പോലീസ് അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button