ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിലെ സെൻട്രൽ ഹാളിൽ ആണ് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക. ചീഫ് ജസ്റ്റിസ് എൻ വീരമണിയുടെ സാന്നിദ്ധ്യത്തിലായിരിക്കും സത്യപ്രതിജ്ഞ.
ദ്രൗപദി മുർമുവിന്റെ ഇന്നത്തെ ചടങ്ങുകൾ
ദ്രൗപദി മുർമു തന്റെ ഉമാ ശങ്കർ ദീക്ഷിത് ലെയ്നിലെ താൽക്കാലിക വസതിയിൽ നിന്ന് രാവിലെ 08.15 ന് രാജ്ഘട്ടിലേക്ക് പുറപ്പെടും. ഏകദേശം 08.30 ന് അവർ രാജ്ഘട്ടിൽ എത്തും.
രാജ്ഘട്ടിൽ നിന്നും ദ്രൗപദി മുർമു രാവിലെ 09:22 ന് രാഷ്ട്രപതി ഭവനിലെത്തും.
ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർ സെൻട്രൽ ഹാളിലേക്ക് ആനയിക്കും. ദ്രൗപദി മുർമു അവിടെ എത്തിയാൽ സെൻട്രൽ ഹാളിൽ ദേശീയഗാനം മുഴങ്ങും.
രാവിലെ 10.15ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. ചീഫ് ജസ്റ്റിസ് എൻ.വി രമണ അവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം അവർ സത്യപ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പിടും.
രാവിലെ 10:23 ന് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി സെൻട്രൽ ഹാളിൽ ആദ്യ പ്രസംഗം നടത്തും.
Post Your Comments