ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) വമ്പൻ മുന്നേറ്റം. ഓഗസ്റ്റ് 1 മുതൽ 18 വരെയുള്ള കണക്കുകൾ അനുസരിച്ച്, ഇന്ത്യൻ ഇക്വിറ്റികളിൽ ഏകദേശം 8,394 കോടി രൂപയുടെ നിക്ഷേപമാണ് എഫ്പിഐകൾ നടത്തിയിട്ടുള്ളത്. എന്നാൽ, യുഎസിനുള്ള ക്രെഡിറ്റ് റേറ്റിംഗ് ഫിച്ച് താഴ്ത്തിയതിനെ തുടർന്ന് ഇക്വിറ്റികളിൽ നിന്നും 2,000 കോടിയിലധികം രൂപ ഓഗസ്റ്റ് ആദ്യ വാരം നിക്ഷേപകർ പിൻവലിച്ചിരുന്നു. ഇത് നേരിയ തോതിൽ തിരിച്ചടി സൃഷ്ടിച്ചിരുന്നെങ്കിലും, പിന്നീടുള്ള ദിവസങ്ങളിൽ നിക്ഷേപകരുടെ ഒഴുക്കാണ് ഇന്ത്യൻ വിപണിയിലേക്ക് ഉണ്ടായത്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും, ചൈനയിലെ സാമ്പത്തിക ആശങ്കകളും, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയുമാണ് വിദേശ നിക്ഷേപകരെ ആകർഷിച്ച പ്രധാന ഘടകങ്ങൾ. കൂടാതെ, ചൈനയിലെ ഉപഭോക്തൃ ആവശ്യകത കുറഞ്ഞതും ഇന്ത്യൻ വിപണിക്ക് നേട്ടമായിട്ടുണ്ട്. ഓഗസ്റ്റ് മാസം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിക്ഷേപകരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ധനകാര്യ സേവനങ്ങൾ, എണ്ണ, വാതകം, ഐടി സേവനങ്ങൾ എന്നീ മേഖലകളിൽ നിക്ഷേപിക്കാനാണ് എഫ്പിഐകൾ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
Also Read: തുവ്വൂർ കൊലപാതകം: വീട്ടുടമ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍
കഴിഞ്ഞ 3 മാസങ്ങളിൽ എഫ്പിഐകളുടെ വരവ് 40,000 കോടി രൂപയ്ക്ക് മുകളിലായിരുന്നു. ജൂലൈയിൽ 46,618 കോടി രൂപയും, ജൂണിൽ 47,148 കോടി രൂപയും, മേയിൽ 43,838 കോടി രൂപയുമാണ് അറ്റനിക്ഷേപം എത്തിയത്. എന്നാൽ, ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളിൽ 34,626 കോടി രൂപ പിൻവലിച്ചിരുന്നു.
Post Your Comments