കൊൽക്കത്ത: തന്റെ മന്ത്രിസഭയിലെ അംഗം പാർത്ഥ ചാറ്റർജി അറസ്റ്റിലായതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനർജി. അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും മമത വ്യക്തമാക്കി. എന്നാൽ, പാർത്ഥ ചാറ്റർജിയുടെയോ അനുയായി അർപ്പിത ബാനർജിയുടെയോ പേരോ അധ്യാപക നിയമന അഴിമതിയോ പരാമർശിക്കാതെയാണ് മമത ബാനർജിയുടെ പ്രതികരണം. തനിക്കെതിരെ നടക്കുന്നത് അപവാദപ്രചരണങ്ങൾ ആണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, അറസ്റ്റിലായ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, പാര്‍ത്ഥ ചാറ്റര്‍ജിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് എസ്.എസ്.കെ.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനെതിരെ ഇ.ഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല ഉത്തരവ് ഉണ്ടായത്.
എന്നാൽ, പാര്‍ത്ഥ ചാറ്റര്‍ജിയെ തിങ്കളാഴ്ച എയര്‍ ആംബുലന്‍സില്‍ കൊണ്ട് പോകണമെന്നാണ് കോടതിയുടെ ഉത്തരവ്. പാര്‍ത്ഥ ചാറ്റര്‍ജി, സര്‍ക്കാര്‍ ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി കാണുകയാണെന്നും ഇടക്കാല കസ്റ്റഡിയായി പരിഗണിക്കില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. മെഡിക്കല്‍ രേഖകള്‍ പ്രകാരം പാര്‍ത്ഥ ചാറ്റര്‍ജി ആരോഗ്യവാനാണെന്ന് ഇ.ഡി വാദിച്ചു.
Post Your Comments