വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം കുതിച്ചുയർന്നതോടെ ലോക രാജ്യങ്ങൾക്കിടയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ. കണക്കുകൾ പ്രകാരം, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഏറ്റവുമധികം ഇന്ത്യൻ ഓഹരികളാണ് വാങ്ങിക്കൂട്ടുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്. മറ്റു വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി ഘടകങ്ങളാണ് നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്.
ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ, ഓഹരികളുടെ റെക്കോർഡ് കുതിപ്പ്, ആഭ്യന്തര തലത്തിൽ നിന്നുള്ള അനുകൂല ട്രെൻഡ് തുടങ്ങിയവയാണ് ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. സെൻസെക്സ്, നിഫ്റ്റി തുടങ്ങിയ ആഭ്യന്തര സൂചികകൾ റെക്കോർഡ് ഉയരത്തിലേക്ക് എത്തിയത് ശുഭ സൂചന പകർന്നിട്ടുണ്ട്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപം നേടുന്നതിൽ രണ്ടാം സ്ഥാനത്തുള്ളത് തായ്‌വാനാണ്. ഇന്ത്യയെക്കാൾ 600 കോടി ഡോളർ കുറവാണ് ഇക്കാലയളവിൽ തായ്‌വാനിലേക്ക് എത്തിയത്.
Also Read: സഹോദരങ്ങളായ ജീവനക്കാരുടെ അടിയേറ്റ് റസ്റ്റോറന്റ് ഉടമയ്ക്ക് ദാരുണാന്ത്യം
Post Your Comments