
വിദേശ പോർട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) ജൂലൈയിലും കുതിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്പിഐകൾ നടത്തിയിട്ടുള്ളത്. ജൂലൈ മാസം അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ എഫ്പിഐ നിക്ഷേപങ്ങളുടെ തോത് വീണ്ടും ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
മെയ് മാസത്തിൽ 43,838 കോടി രൂപയുടെയും, ജൂണിൽ 47,148 രൂപയുടെയും നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്. ഡെപ്പോസിറ്ററി ഡാറ്റ അനുസരിച്ച്, ഈ വർഷം ഇതുവരെ ഇക്വിറ്റി വിപണിയിലെത്തിയ എഫ്പിഐ നിക്ഷേപം 1.07 ലക്ഷം കോടി രൂപയാണ്. രാജ്യത്തിന്റെ അതിശക്തമായ സാമ്പത്തിക ഘടകങ്ങളും, മികച്ച കോർപ്പറേറ്റ് വരുമാനവുമാണ് എഫ്പിഐകളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന്റെ പ്രധാന കാരണം.
Also Read: ‘കൈക്കുഞ്ഞുണ്ട്, പരിചരിക്കാൻ ഞാൻ അടുത്ത് വേണം’: രാഖിയുടെ വാദം പരിഗണിച്ച് ഇടക്കാല ജാമ്യം നൽകി കോടതി
കഴിഞ്ഞ മാർച്ച് മുതലാണ് എഫ്പിഐകൾ ഇന്ത്യൻ വിപണിയിൽ ശക്തമായ വാങ്ങൽ ആരംഭിച്ചത്. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴിയുള്ള നിക്ഷേപത്തിന് പുറമേ, ബൾക്ക് ഡീലുകളിലൂടെയും പ്രാഥമിക വിപണിയിലൂടെയും നടത്തിയ നിക്ഷേപങ്ങളുടെ കണക്കുകളും ഇവയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, ഓഹരി വിപണി പ്രതികൂലമായതിനെ തുടർന്ന് ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലുമായി വിദേശ നിക്ഷേപകർ 34,626 കോടി രൂപയാണ് പിൻവലിച്ചത്.
Post Your Comments