മനാലി: ഹിമാചൽ പ്രദേശിൽ വൻ മേഘസ്ഫോടനം നടന്നതിനെത്തുടർന്ന് മനാലി നഗരത്തിലെ പാലം ഒഴുകിപ്പോയി. സൊലാങ്ങിനെയും മനാലിയെയും ബന്ധിപ്പിക്കുന്ന പാലമാണ് കനത്ത മഴയെ തുടർന്ന് ഒഴുകിപ്പോയത്.
മനാലി നഗരത്തിലെ പാൽഛൻ സേരി നല്ലയ്ക്ക് സമീപമാണ് മേഘസ്ഫോടനമുണ്ടായത്. കനത്ത മഴയും തുടർന്നുണ്ടായ ജലനിരപ്പിലെ മാറ്റവുമല്ലാതെ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. കുത്തിയൊഴുകുന്ന നദിയുടെ തീരത്തു നിന്നും മാറിത്താമസിക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ബിയാസ് നദി കുതിച്ചൊഴുകുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിക്കഴിഞ്ഞു. നദിയിലെ ചെറുകിട കച്ചവടക്കാരുടെയും തോണിക്കാരുടെയുമെല്ലാം വരുമാനം നിലച്ചിരിക്കുകയാണ്.
Post Your Comments