മോസ്‌കോ: വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച്, ക്ഷമയോടെ, തന്ത്രപരമായി ആലോചിച്ച് കളിക്കേണ്ട മത്സരമാണ് ചെസ്. ഈ മത്സരത്തില്‍ പങ്കെടുത്ത ആര്‍ക്കും തന്നെ പരിക്കേറ്റതായി നാം കേട്ടുകാണില്ല. കാരണം മറ്റ് കായിക മത്സരങ്ങളെ പോലെ ഓടുകയോ ചാടുകയോ ഒന്നും തന്നെ ചെസ് കളിക്കാവശ്യമില്ല. ഒരിടത്ത് ഇരുന്ന് ബുദ്ധിപരമായി കരുനീക്കങ്ങള്‍ നടത്തിയാല്‍ മാത്രം മതി. എന്നാല്‍ മോസ്‌കോയില്‍ നടന്ന ഒരു ചെസ് മത്സരത്തിനിടെ കളിക്കാരനായ 7 വയസുകാരന്റെ വിരല്‍ ഒടിഞ്ഞ സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മോസ്‌കോയില്‍ നടന്ന ചെസ് ഓപ്പണ്‍ മത്സരത്തിനിടെയാണ് സംഭവം.
Read Also: ബ്രിട്ടന്റെ പ്രധാനമന്ത്രിയായാൽ ചൈനയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും: ഋഷി സുനക്
ചെസ് കളിക്കുകയായിരുന്ന ഏഴ് വയസുകാരന്റെ വിരലുകള്‍ എതിര്‍വശത്തുണ്ടായിരുന്ന റോബോട്ട് ഒടിച്ചെടുക്കുകയാണ് ചെയ്തത്. ജൂലൈ 19ന് സംഘടിപ്പിച്ച മോസ്‌കോ ഓപ്പണിന് മുന്നോടിയായിട്ടായിരുന്നു സംഭവം. കുട്ടിയും റോബോട്ടും ചേര്‍ന്നാണ് ചെസ് കളിച്ചിരുന്നത്. പെട്ടെന്ന് റോബോട്ട് അനിയന്ത്രിതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും കുട്ടിയുടെ വിരല്‍ ഒടിക്കുകയുമായിരുന്നു.
കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിക്കൂടി. കുട്ടിയുടെ വിരല്‍ റോബോട്ടിന്റെ പക്കല്‍ നിന്ന് ഊരിയെടുത്തു. അപൂര്‍വ്വമായി മാത്രം നടക്കുന്ന സംഭവമാണിതെന്നും നിര്‍ഭാഗ്യകരമാണെന്നും റഷ്യന്‍ ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സെര്‍ജി സ്മാഗിന്‍ അറിയിച്ചു.
റോബോട്ട് കരുനീക്കം നടത്തി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടി കരുനീക്കം നടത്താന്‍ ശ്രമിച്ചതാവാം ഇത്തരത്തിലൊരു അപകടത്തിന് കാരണമായതെന്ന് സംഘാടകര്‍ കരുതുന്നു. റോബോട്ടുമായി ചെസ് കളിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കുട്ടി ലംഘിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും സെര്‍ജി സ്മാഗിന്‍ ഊന്നിപ്പറഞ്ഞു.
മോസ്‌കോയില്‍ ഒമ്പത് വയസിന് താഴെയുള്ള 30 മികച്ച ചെസ് കളിക്കാരില്‍ ഒരാളാണ് അപകടം പറ്റിയ ക്രിസ്റ്റഫര്‍. കുട്ടിയുടെ വിരലുകള്‍ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
Post Your Comments