വയനാട്: സ്‌കൂളില്‍ പോകാതെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മകനെ അമ്മ വഴക്കുപറഞ്ഞ് വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തിയ ഉടനെ മകന്‍ ജീവനൊടുക്കി. വയനാട് മേപ്പാടിയിലാണ് ഏഴ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേട്ടനാട് ചെമ്പോത്ര കോളനിയിലെ ബബിലാഷ് ആണ് മരിച്ചത്.
Read Also: ശിവരാത്രിയിൽ ഉപവാസമിരിക്കുന്ന ഭക്തർക്ക് കഴിക്കാൻ പറ്റിയ ചില ഭക്ഷണങ്ങൾ
കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. മേപ്പാടി എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബബിലാഷ്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ബബിലാഷിനെ അമ്മ വഴക്ക് പറഞ്ഞ വീട്ടില്‍ കൊണ്ടുവന്നുവെന്നും പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ബബിലാഷിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സുനിത – വിനോദ് ദമ്പതികളുടെ മകനാണ് ബബിലാഷ്.
Post Your Comments