ലണ്ടൻ: താൻ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായാൽ ചൈനയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുൻ ധനമന്ത്രി ഋഷി സുനക്. ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് ‘നമ്പർ വൺ ഭീഷണി’ എന്നും ഋഷി സുനക് വിശേഷിപ്പിച്ചു. ചൈനയുടെ ചാരവൃത്തിയെ ചെറുക്കാൻ ബ്രിട്ടന്റെ ആഭ്യന്തര ചാര ഏജൻസിയെ ഉപയോഗിക്കുമെന്നും സൈബർസ്‌പേസിലെ ചൈനീസ് ഭീഷണികളെ നേരിടാൻ ‘നാറ്റോ-ശൈലി’യിൽ അന്താരാഷ്ട്ര സഹകരണം കെട്ടിപ്പടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഋഷി ദുർബ്ബലനാണെന്ന് എതിരാളിയായ ലിസ് ട്രസ് ആരോപിച്ചതിന് പിന്നാലെയാണ് ഋഷി സുനക് ചൈനയ്‌ക്കെതിരെ രംഗത്ത് വന്നത്. ബ്രിട്ടനിലെ 30 കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകളും അടച്ചുപൂട്ടണമെന്നും സംസ്‌കാരത്തിലൂടെയും ഭാഷാ പരിപാടികളിലൂടെയും ചൈനീസ് സ്വാധീനം മൃദുവായ ശക്തി വ്യാപിക്കുന്നത് തടണമെന്നും സുനക് നിർദ്ദേശിച്ചു.
ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
അതേസമയം, യുകെ-ചൈന ബന്ധം വികസിപ്പിക്കുന്നതിൽ വ്യക്തവും പ്രായോഗികവുമായ കാഴ്ചപ്പാടുള്ള മത്സരത്തിലെ ഏക സ്ഥാനാർത്ഥി ഋഷി സുനക് മാത്രമാണെന്ന്, ചൈനീസ് സർക്കാർ നടത്തുന്ന ഗ്ലോബൽ ടൈംസ് മുമ്പ് പറഞ്ഞിരുന്നു.
Post Your Comments