Latest NewsUAENewsInternationalGulf

വിനോദസഞ്ചാരികളെ വരവേൽക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി ഹത്ത: ഗതാഗത സൗകര്യങ്ങളും വർദ്ധിപ്പിച്ചു

ദുബായ്: വിനോദസഞ്ചാരികളെ വരവേൽക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി ഹത്ത. ഗതാഗത സൗകര്യങ്ങളും വർദ്ധിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഒക്ടോബർ മാസത്തിലാണ് ഹത്തിയിൽ വിനോദസഞ്ചാരം ആരംഭിക്കുന്നത്. സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്ന് ഹത്ത പോലീസ് അറിയിച്ചു.

Read Also: വിദേശ ചാരസംഘടനകൾ റഷ്യൻവിരുദ്ധ നിലപാടെടുക്കാൻ ഭീഷണിപ്പെടുത്തുന്നു: സെർബിയൻ ആഭ്യന്തരമന്ത്രി

ഒന്നേകാൽ ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ ദിവസം ഹത്തയിൽ എത്തിയത്. ഈ വർഷം ഇതുവരെ 135909 പേരും ഹത്ത സന്ദർശിച്ചു. അഞ്ചു വർഷമായി ഹത്തയിൽ കാര്യമായ കുറ്റകൃത്യങ്ങളോ ഗതാഗത നിയമലംഘന കേസുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ കാര്യങ്ങളിലും പൊലീസ് ഡ്യൂട്ടിയിലും നൂറു ശതമാനം കൃത്യത കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്.

അതേസമയം, വിനോദസഞ്ചാര മേഖലയുടെ സുരക്ഷയ്ക്കായി രക്ഷാപ്രവർത്തനങ്ങളിൽ ഉൾപ്പെടെ പ്രത്യേക പരിശീലനം നേടിയ പ്രത്യേക സംഘത്തെ ഹത്ത പോലീസ് നിയമിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സ്മാർട് പോലീസ് സ്റ്റേഷനാണ് ഹത്തയിൽ സജ്ജമാക്കിയിട്ടുള്ളത്.

Read Also: രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങൾക്കും നല്ലതാണ് തേൻ നെല്ലിക്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button