രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്ന തേൻ നെല്ലിക്ക. തേൻ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വരുന്നത് തടയാനും ഇവ സഹായിക്കും. ബൈൽ പിഗ്മെൻറ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. അതുപോലെതന്നെ ചെറുപ്പം നില നിർത്താൻ ഏറെ നല്ലതാണ് തേൻ നെല്ലിക്ക.
മുഖത്ത് ചുളിവുകൾ വരുന്നത് തടയുകയും ശരീരത്തിന് ഊർജം നൽകുകയും ചെയ്യുന്നു. അസ്ത്മ പോലുള്ള രോഗങ്ങൾ തടയാൻ ഇത് ഏറെ ഗുണകരമാണ്.
ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേൻ നെല്ലിക്ക സഹായകമാണ്. ദഹനപ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. മലബന്ധം, പൈൽസ് തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു ഒറ്റമൂലി മൂടിയാണ് തേനിലിട്ട നെല്ലിക്ക. വിശപ്പു വർദ്ധിപ്പിയ്ക്കാനും തേനിലിട്ട നെല്ലിക്ക സഹായിക്കുന്നു.
ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വെറും വയറ്റിൽ തേൻ നെല്ലിക്ക കഴിയ്ക്കുന്നത്. ഇതുവഴി തടി കൂടുക, ഹൃദയ രോഗങ്ങൾ തുടങ്ങിയവ പ്രശ്നങ്ങൾ ഒഴിവാക്കാനാകും. ഇതൊക്കെ കൊണ്ടുതന്നെ തേൻ നെല്ലിക്ക ഇനി നന്നായി കഴിച്ചോള്ളൂ.
Post Your Comments