ചിറ്റൂർ : അത്തിക്കോട്ടിൽ കുളിക്കാനിറങ്ങിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. പനയൂർ രാഘവപുരം ഷാഹുൽ ഹമീദീന്റെ മകൻ സലീം (50) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയ്ക്ക് പെരുങ്കുളത്തിലാണ് സംഭവം. കുളിക്കാൻ ചെന്നാൽ പതിവായി തിരച്ച് വരാറുള്ള സമയം കഴിഞ്ഞും സലീമിനെ കാണത്തതിനെ തുടർന്ന്, വീട്ടുകാർ സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് വസ്ത്രങ്ങളും ചെരുപ്പും കണ്ടെത്തിയത്.
Read Also : രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് ലക്ഷണം: കുവൈറ്റിൽ നിന്നെത്തിയ ആൾ നിരീക്ഷണത്തിൽ
നാട്ടുകാർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താത്തതിനെ തുടർന്ന്, എഎസ്ടിഒ കെ.സത്യപ്രകാശിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് ജീവനക്കാർ കുളത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം ലഭിക്കുകയായിരുന്നു. ചിറ്റൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഏറ്റുവാങ്ങി ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിച്ചു. പൊലീസ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments