കുമരകം: മുക്കുപണ്ടം പണയം വച്ചു പണം തട്ടാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. ചെങ്ങന്നൂർ കൊടികുത്തി ആലപ്പാട്ട് കണ്ണൻ (24) ആണ് അറസ്റ്റിലായത്. കുമരകം പൊലീസ് ആണ് അറസ്റ്റു ചെയ്തത്.
Read Also : വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ നിരക്കിലുള്ള കൊച്ചി മെട്രോയുടെ യാത്രാ പാസ്സുകള്‍ നാളെ മുതല്‍
മുക്കുപണ്ടം പണയം വച്ചു സ്വർണ്ണം പണയം വെക്കാനായി കുമരകം കവണാറ്റിൻകര ഭാഗത്തുള്ള എട്ടൊന്നിൽ സ്ഥാപത്തിലാണ് പ്രതി എത്തിയത്. സ്വർണം മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞ കടയുടമ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുമരകം എസ്എച്ച്ഒ ബീൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments