കൊൽക്കത്ത: അധ്യാപകരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിന്റെ ഭാഗമായ അന്വേഷണം ചെന്നെത്തിയത് രാജ്യം ഒന്നടങ്കം ഞെട്ടിയ റെയ്ഡിലാണ്. സ്‌റ്റേറ്റ് അൻഡസ്ട്രി ആന്റ് കൊമേഴ്‌സ് മന്ത്രി പാർഥ ചാറ്റർജിയുടെ വസതിയിൽ ഉൾപ്പെടെ 13 ഇടത്താണ് റെയ്ഡ് നടന്നത്. മന്ത്രിയുടെ അടുത്ത അനുയായിയായ അർപിതാ മുഖർജിയുടെ വീട്ടിൽ നിന്ന് സ്വത്തുവകകൾ കണ്ടെത്തിയത് വിശ്വസിക്കാനാകാതെ ഇ.ഡി.
21 കോടി രൂപയുടെ കറൻസികൾ, പത്ത് വസ്തുവകകളുടെ രേഖകൾ, 50 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ, 29 ലക്ഷം രൂപയുടെ സ്വർണം ഇങ്ങനെ നീളുന്നു അർപിതയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ധനത്തിന്റെ കണക്കുകൾ. 2,000 രൂപയുടേയും 500 രൂപയുടേയും നോട്ട് കെട്ടുകളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഒപ്പം നിരവധി വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി.
Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ
എന്നാൽ, ബംഗാൾ മന്ത്രി പാർഥ ചാറ്റർജിയുടെ അടുത്ത അനുയായിയാണ് അർപിത. ബംഗാളി, ഒഡിയ, തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള അർപിത ദക്ഷിണ കൊൽക്കത്തയിലെ പ്രശസ്തമായ ദുർഗാ പൂജയിലെ സജീവ സാന്നിധ്യമായിരുന്നു. ദുർഗ പൂജയുടെ പരസ്യചിത്രങ്ങളിലെല്ലാം അർപിതയുടെ മുഖമായിരുന്നു. പാർഥ ചാറ്റർജിയുടെ ദുർഗാ പൂജ കമ്മിറ്റിയിലും ക്യാമ്പെയിനിലും അർപിത പങ്കെടുത്തിരുന്നു. അങ്ങനെയാണ് മന്ത്രിയുടെ അടുത്ത അനുയായി ആയി അർപിത മാറുന്നത്.
Post Your Comments