ദോഹ: ടാങ്കറുകളിൽ ട്രാക്കിംഗ് നിർബന്ധമാക്കി ഖത്തർ. ഓഗസ്റ്റ് 1 മുതൽ ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണം നിർബന്ധമാണെന്ന് ഖത്തർ അറിയിച്ചു. പൊതുമരാമത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് ലഭിക്കണമെങ്കിൽ ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ചിരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. വ്യവസ്ഥ പാലിക്കാത്ത ടാങ്കറുകൾക്ക് ഓഗസ്റ്റ് 1 മുതൽ പ്ലാന്റുകളിലേക്ക് പ്രവേശനം ലഭിക്കില്ല.
Read Also: അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
പ്ലാന്റുകളിൽ നിന്നുള്ള മാലിന്യങ്ങൾ നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ അല്ല പുറന്തള്ളുന്നത് എന്നുറപ്പിക്കാൻ വേണ്ടിയാണ് ടാങ്കറുകളെ നിരീക്ഷിക്കുന്നതിനായി ട്രാക്കിംഗ് സംവിധാനം ആരംഭിച്ചത്. ഫെബ്രുവരി മാസത്തിലാണ് ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കണമെന്ന വ്യവസ്ഥ പ്രഖ്യാപിച്ചത്. മാർച്ച് 1 മുതൽ ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു.
അപേക്ഷകൾ നൽകിയിട്ടുള്ള ടാങ്കർ ഉടമകൾക്ക് ഓരോ ടാങ്കറുകൾക്കുമായി സൽവ റോഡിലെ അഷ്ഗാൽ കസ്റ്റമർ സർവീസിൽ നിന്ന് പ്രത്യേക സിം കാർഡുകൾ ലഭിക്കും. സിം കാർഡുകൾ ലഭിക്കുന്ന ടാങ്കർ ഉടമകൾ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം avltankersupport@ashghal.gov.qa എന്ന ഇ-മെയിലിലേക്ക് അയക്കണം. ഇ-മെയിലിൽ വിവരങ്ങൾ ലഭിച്ചാലുടൻ തന്നെ ട്രാക്കിംഗ് ഉപകരണം അഷ്ഗാലിന്റെ വെഹിക്കിൾ ട്രാക്കിങ് സംവിധാനവുമായി ബന്ധിപ്പിക്കും.
Read Also: ഒവൈസിക്ക് ഹിന്ദു ദൈവങ്ങളെക്കുറിച്ച് എന്തും പറയാവുന്ന സ്ഥിതി: വിമർശനവുമായി രാജ് താക്കറെ
Post Your Comments