ന്യൂഡൽഹി: നൂപുർ ശർമയുടെ അഭിപ്രായ പ്രകടനത്തെ വിമർശിച്ച എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയെ അതേനാണയത്തിൽ തിരിച്ചടിച്ച് എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ. നൂപുർ ശർമയുടെ പരാമർശം വലിയ തോതിൽ വിവാദമായെന്നും, ഒവൈസി ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിക്കുമ്പോൾ പ്രതികരിക്കാൻ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നുപൂർ ശർമ്മ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.
നൂപുർ ശർമയുടെ വിഷയം വിവാദമായപ്പോൾ മറ്റുള്ളവർക്ക് വേണ്ടി മാപ്പ് പറയാൻ ആവശ്യപ്പെട്ടയാളാണ് താനെന്നും, എന്നാൽ, പൊതു പ്രസംഗങ്ങളിൽ ഒവൈസി ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിക്കുമ്പോൾ മാപ്പ് പറയണമെന്ന് പറഞ്ഞ് ആരും ബഹളമുണ്ടാക്കുന്നില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. നൂപുർ ശർമയുടെ പരാമർശത്തിൽ പ്രതിഷേധിച്ച രാജ്യങ്ങൾ, ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള ഒവൈസിയുടെ പരാമർശത്തിൽ മാപ്പ് പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
‘മുഹമ്മദ് നബിയെക്കുറിച്ച് പുസ്തകങ്ങളിൽ എഴുതിയതും കേട്ടതുമായ കാര്യം നൂപൂർ ശർമ്മ പറഞ്ഞു. പൊതു പ്രസംഗങ്ങളിൽ ഒവൈസി നമ്മുടെ ദൈവങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റുള്ളവർ മാപ്പ് പറയുമോ? പ്രതിഷേധിച്ച രാജ്യങ്ങൾ മാപ്പ് പറഞ്ഞോ? ഹിന്ദു ദൈവങ്ങളെക്കുറിച്ച് ഒവൈസി അയാൾക്ക് തോന്നിയതൊക്കെ പറഞ്ഞിട്ടുണ്ട്’, രാജ് താക്കറെ വ്യക്തമാക്കി.
Post Your Comments