കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വേളയിൽ ശ്രീലങ്കയിലെ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതിയിൽ നിന്നും കാണാതായത് ആയിരത്തോളം അമൂല്യ കലാരൂപങ്ങള്‍. പ്രക്ഷോഭകർ അതിക്രമിച്ച് കയറി കയ്യടക്കിയ ക്വീൻസ് ഹൗസിലും ടെംപിൾ ട്രീസിലും പൊലീസ് നടത്തിയ പരിശോധനയിലാണ് അമൂല്യ കലാരൂപങ്ങൾ കാണാതായ കാര്യം പുറത്ത് വന്നത്. സംഭവത്തിൽ, അന്വേഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
എന്നാൽ, പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതിയിലുള്ള അമൂല്യ കലാരൂപങ്ങളുടെ കണക്ക് പുരാവസ്തു വകുപ്പിന്റെ കൈയിൽ പോലും ഇല്ലാത്തത് കൊണ്ട് കാണാതായ വസ്തുക്കളുടെ കൃത്യമായ കണക്ക് കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് പൊലീസ് നിഗമനം. ജൂലൈ 9 നാണ് സർക്കാർ മന്ദിരങ്ങൾ പ്രക്ഷോഭകർ കയ്യേറിയത്.
Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ
സമാധാനപരമായ പ്രക്ഷോഭങ്ങൾ തടയില്ലെങ്കിലും സർക്കാർ മന്ദിരങ്ങളുടെയും പാർലമെൻ്റിന്റെയും പ്രവർത്തനങ്ങൾ തടയുന്ന സമര രീതികൾ ഇനി അനുവദിക്കില്ലെന്ന് പ്രസിഡന്റ് റനിൽ വിക്രമസിംഗെ വ്യക്തമാക്കി.
Post Your Comments