ആലപ്പുഴ: ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ ശക്തമായ പ്രതിഷേധം. മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കലക്ടറാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷേധം ഉയർത്തുകയാണ്.
സമൂഹ മാധ്യമത്തിൽ ഇതിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ കലക്‌ടറുടെ ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടിയിരിക്കുകയാണ്. ആലപ്പുഴ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് ആണ് ഡീആക്‌ടിവേറ്റ് ചെയ്തത്.
read also: കുറഞ്ഞ രക്തസമ്മർദ്ദം ഉള്ളവർ ഈ സൂപ്പർ ഫുഡുകൾ ശീലമാക്കൂ
നിലവിൽ ആലപ്പുഴ കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയായ രേണു രാജ് ആണ്. രേണുരാജിനെ എറണാകുളം കലക്ടറായി നിയമിക്കുകയും ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കുകയുമായിരുന്നു.
മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം അറസ്റ്റിൽ ആയിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു ബഷീർ കൊല്ലപ്പെട്ടത്.
Post Your Comments