കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി മുതൽ പോലീസ് വേരിഫിക്കേഷൻ ഓൺലൈനായി. കുവൈത്ത് പോലീസാണ് ഇക്കാര്യം അറിയിച്ചത്. കടലാസ് ഇടപാടുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്തംബറോടെ പുതിയ സംവിധാനം നിലവിൽ വരും. വിദേശത്ത് നിന്ന് എത്തുന്നവരുടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പരിശോധനകളാണ് ആദ്യഘട്ടത്തിൽ ഓൺലൈനിലേക്ക് മാറ്റുന്നത്.
ഇതുസംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയവും ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയം തമ്മിൽ ധാരണയിലായി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയക്കും മുൻപ് രേഖകൾ, കുവൈത്ത് എംബസിയിൽ ഓൺലൈനായി പരിശോധിക്കാനുള്ള സംവിധാനം സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Also: ‘നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാർഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി പോയി’: അഖിൽ മാരാർ
Post Your Comments