Latest NewsKeralaNews

സുരേഷ് ഗോപിയുടെ നന്മയെ പ്രശംസിച്ച് ബിജെപി നേതാവ് പി.ആര്‍ ശിവശങ്കര്‍

സുരേഷ് ഗോപി സഞ്ചരിക്കുന്ന സേവാഭാരതി, ജനങ്ങളുടെ റിയല്‍ ലൈഫ് ഹീറോ: അദ്ദേഹത്തിന്റെ നന്മ എടുത്തുകാണിച്ച് ബിജെപി നേതാവ്

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ നന്മയെ പ്രശംസിച്ച് ബിജെപി നേതാവ് പി.ആര്‍ ശിവശങ്കര്‍. സുരേഷ് ഗോപി നിലവില്‍ എംപിയും മന്ത്രിയും അല്ലെന്നും പാര്‍ട്ടിയുടെ പദവി ആഗ്രഹിക്കാത്ത വ്യക്തിയുമാണെന്ന് ശിവശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പക്ഷെ എംപിയും മന്ത്രിയും ആകുകയില്ലെങ്കിലും ജനങ്ങളുടെ റിയല്‍ ലൈഫ് ഹീറോയാണ് സുരേഷ് ഗോപി.

Read Also: സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എൻഫോഴ്‌സ്‌മെന്റ് നടപടിക്കെതിരെ രാജ്യവ്യാപക സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരേഷ് ഗോപി ഹീറോയാണ്. അനേകായിരം പേര്‍ക്ക് അദ്ദേഹം ആപത്ബാന്ധവനാണെന്നും സഞ്ചരിക്കുന്ന സേവാഭാരതിയാണെന്നും ശിവശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അധ്വാനിച്ച് ഉണ്ടാക്കിയ പണമെടുത്ത് സേവന പ്രവര്‍ത്തനം ചെയ്യുന്ന ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംപിയുടെയും എംഎല്‍എയുടെയും ഫണ്ടുകൊണ്ടുണ്ടാക്കിയ ബസ് സ്റ്റോപ്പിന് മുകളില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ പേര് കൊത്തിവെയ്ക്കുന്ന നാടാണ് കേരളം. അവിടെയാണ് സുരേഷ് ഗോപി വ്യത്യസ്തനാകുന്നതെന്ന് ശിവശങ്കര്‍ പറയുന്നു. സ്വന്തം പണം കൊണ്ട് സുരേഷ് ഗോപി പണിതു നല്‍കിയതും ജപ്തിയില്‍ നിന്ന് രക്ഷിച്ചു നല്‍കിയതുമായ നൂറുകണക്കിന് വീട് കേരളത്തിലുണ്ട്. അനേകായിരം കുടുംബങ്ങള്‍ക്ക്, മനുഷ്യര്‍ക്ക് പുതുജീവിതം നല്‍കിയ സുരേഷ് ഗോപി മലയാളികളുടെ അഭിമാനവും അത്ഭുതവുമാണെന്ന് പി.ആര്‍ ശിവശങ്കര്‍ കൂട്ടിച്ചേര്‍ത്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button