ശ്രീകാര്യം : അപടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥിനി മരിച്ചു. പൗഡിക്കോണം മേപ്രംഗാന്ധി ലൈൻ അനന്തശയനത്തിൽ ഹരിയുടെയും ശ്രീരേഖയുടെയും മകൾ എം.ജി.എം കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി കൃഷ്ണ ഹരി (21 )ആണ് മരിച്ചത്.
Read Also : അഗ്നിപഥ് പദ്ധതിയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ബുധനാഴ്ച രാവിലെ 9.30-ന് സുഹൃത്തിന്റെ ബൈക്കിൽ സഞ്ചരിക്കവേ അമ്പലത്തിൻക്കരയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. ബൈക്ക് തെന്നി വീണാണ് അപകടം ഉണ്ടായത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണ ഹരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരണപ്പെടുകായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സൗരവ് പരിക്കുകളോടെ ചികിത്സയിലാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഹരീഷ്മ മരിച്ച കൃഷ്ണ ഹരിയുടെ സഹോദരിയാണ്.
Post Your Comments