ക്ഷീര സഹകരണ സംഘങ്ങളിലെ കർഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സർക്കാർ. ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്കാണ് ഇൻസെന്റീവ് നൽകാൻ തീരുമാനമായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു ലിറ്റർ പാലിന് നാല് രൂപ നിരക്കിലാണ് ഇൻസെന്റീവ് നൽകാൻ സർക്കാർ തീരുമാനിച്ചത്.
ഓഗസ്റ്റ് മുതലാണ് ഇൻസെന്റീവുകൾ നൽകി തുടങ്ങുക. ഓഗസ്റ്റ് മുതൽ എല്ലാമാസവും പത്താം തീയതിക്ക് മുൻപ് ഈ തുക ക്ഷീര കർഷകരുടെ അക്കൗണ്ടിലേക്ക് എത്തും. ആദ്യ ഗഡു ഓഗസ്റ്റിൽ തന്നെ അക്കൗണ്ടിൽ എത്തും. ക്ഷീര വികസന വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഫണ്ടുകളാണ് ഇൻസെന്റീവ് നൽകാൻ വിനിയോഗിക്കുക.
Also Read: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ റസൂല്‍ പൂക്കുട്ടി
ക്ഷീര കർഷകർക്ക് ഇൻസന്റീവ് നൽകാൻ 28 കോടി രൂപയാണ് ക്ഷീര വികസന വകുപ്പ് മാറ്റി വെച്ചിട്ടുള്ളത്. കൂടാതെ, ക്ഷീര കർഷകർക്ക് സർക്കാർ നേരിട്ട് ഇൻസെന്റീവ് നൽകുന്നതിനാൽ മിൽമ പാൽ വിലയെ ഇത് ബാധിക്കില്ല.
Post Your Comments