News

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ റസൂല്‍ പൂക്കുട്ടി 

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ സൗണ്ട് ഡിസൈനറും ഓസ്കര്‍ പുരസ്കാര ജേതാവുമായ റസൂല്‍ പൂക്കുട്ടി രംഗത്ത്. മികച്ച സിങ്ക് സൗണ്ട് റെക്കോര്‍ഡിങ് പുരസ്കാരം നല്‍കിയ ചിത്രം സിങ്ക് സൗണ്ട് ചെയ്ത ചിത്രമല്ലെന്നും ഡബ്ബ് ചെയ്ത ചിത്രമാണെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

ഇക്കാര്യം സൗണ്ട് റെക്കോര്‍ഡിസ്റ്റ് നിതിന്‍ ലൂക്കോസ് സ്ഥിരീകരിച്ചതായും റസൂല്‍ പൂക്കുട്ടി തന്റെ ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കി. ഡൊള്ളു എന്ന കന്നഡ ചിത്രത്തിലൂടെ ജോബിന്‍ ജയനാണ്  സിങ്ക് സൗണ്ട് സിനിമകള്‍ക്ക് മാത്രം നല്‍കുന്ന മികച്ച ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്കാരം നേടിയത്.

‘തോല്‍ക്കാന്‍ എനിക്ക് മനസില്ലായിരുന്നു’: സുരേഷ് ഗോപി നായകനാകുന്ന ‘പാപ്പന്‍’ ട്രെയിലര്‍ പുറത്ത്

അതേസമയം, സിങ്ക് സൗണ്ട് സിനിമ ഏതെന്നും ഡബ്ബ് സിനിമ ഏതെന്നും തിരിച്ചറിയാന്‍ കഴിയാത്ത ജൂറി അംഗങ്ങളെ കുറിച്ച് സഹതാപം തോന്നുന്നതായി സംവിധായകനും സൗണ്ട് ഡിസൈനറുമായ നിതിന്‍ ലൂക്കോസ് പറഞ്ഞു. ദേശീയ അവാർഡ് നിർണയത്തിന്‍റെയും നടപടിക്രമങ്ങളുടെയും തിരശ്ശീലയ്‌ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നിതിന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 476 കേസുകൾ

സിങ്ക് സൗണ്ട് റെക്കോര്‍ഡിങിനുള്ള പ്രത്യേക പുരസ്കാരം ഉള്‍പ്പെടുത്തിയിട്ടുള്ളത് മികച്ച ഓഡിയോഗ്രഫി വിഭാഗത്തിലാണ്. ഈ വിഭാഗത്തില്‍ മികച്ച റീ റെക്കോര്‍ഡിസ്റ്റ് പുരസ്കാരം മാലിക്ക് എന്ന ചിത്രത്തിലൂടെ മലയാളികളായ വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും സ്വന്തമാക്കി.  മികച്ച സൗണ്ട് ഡിസൈനര്‍ പുരസ്കാരം മറാത്തിയിലെ  മി വസന്തറാവു എന്ന ചിത്രത്തിലൂടെ അന്‍മോല്‍ ഭാവെയ്ക്കാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button