
തൃശൂർ: യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി നാളുകളായി കൊടുംക്രൂരതയ്ക്ക് ഇരയാവുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ കാരണമായി പറയുന്നത് ഇവർ ഭർത്താവിന്റെ സുഹൃത്തുമായി അടുപ്പത്തിലായിരുന്നു എന്നതാണ്. ഇരുവരും തമ്മിലുള്ള അടുപ്പം ഭർത്താവ് അറിഞ്ഞതോടെയാണ് പീഡനം തുടങ്ങുന്നത്.
തുടക്കത്തിൽ മർദ്ദിക്കുമായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാൽ യുവതിയും യുവാവും ഒരുമിച്ചുള്ള ചിത്രങ്ങൾ ഭർത്താവിന്റെ കൈയ്യിൽ കിട്ടിയതോടെ പീഡനത്തിന്റെ സ്വഭാവം മാറുകയായിരുന്നു. പിന്നീട് ബിയർ കുപ്പിയും മറ്റും യുവതിയുടെ സ്വകാര്യ ഭാഗത്ത് കയറ്റുകയും മറ്റും ചെയ്തായിരുന്നു പീഡനം. ഇതിനെ തുടർന്ന് ഗുരുതര പരിക്കേൽക്കുകയും യുവതി ചികിത്സ തേടുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തൃശൂർ പഴുന്നാന, ചെമ്മന്തിട്ട സ്വദേശികളാണ് അറസ്റ്റിലായത്. സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയെ ഇരുവരും ചേർന്ന് ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും പ്രതികൾ ശ്രമിച്ചെന്ന് പോലീസ് പറയുന്നു. ഇതിനു വേണ്ടി ഉപയോഗിച്ച മൊബൈൽ ഫോണും പെൻഡ്രൈവും പോലീസ് പിടിച്ചെടുത്തു.
Post Your Comments