
തിരുവനന്തപുരം: മാധ്യമത്തിനെതിരെ വീണ്ടും കെ.ടി ജലീല്‍ എം.എല്‍.എ രംഗത്ത്. നിരോധനവും യുക്തമായ നടപടിയും ഒന്നല്ലെന്ന് മാധ്യമം മനസിലാക്കിയിട്ടില്ലെന്ന് ജലീൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. മാധ്യമം ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടുവെന്ന ആരോപണം കഴിഞ്ഞ ദിവസം ജലീല്‍ നിഷേധിച്ചിരുന്നു. മാധ്യമം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ താന്‍ കോണ്‍സുല്‍ ജനറലിന് ഒരു മെയില്‍ മാത്രമാണ് അയച്ചതെന്നും ജലീല്‍ പറഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമം പത്രം ജലീലിനെതിരെ രംഗത്തുവന്നു.
അതേസമയം, കെ.ടി ജലീലിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജലീൽ മാധ്യമത്തിനെതിരെ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്നും അത് പാർട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കുള്ള മറുപടിയാണ് മുർമുവിന്റെ വിജയം: അമിത് ഷാ
‘എല്ലാ എം.എൽ.എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാർട്ടിയോട് ആലോചിച്ചിട്ടല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സി.പി.എമ്മിന്റേത്’- കോടിയേരി പറഞ്ഞു.
Post Your Comments