പ്രശസ്ത തമിഴ് നടന് അര്ജുൻ സർജ്ജയുടെ മാതാവ് ലക്ഷ്മി ദേവി അന്തരിച്ചു. 85 വയസ്സായിരുന്നു. ബ്ലാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. പഞ്ചായത്ത് മെമ്പറായിരുന്നു ലക്ഷ്മി. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ട്. മൈസൂരിൽ സ്കൂൾ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
നടന് ശക്തിപ്രസാദാണ് ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ്. കിഷോര്‍, അര്ജുന്, ഐശ്വര്യ എന്നിവര്‍ മക്കളാണ്.
തെന്നിന്ത്യൻ സിനിമാലോകത്ത് ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധേയനായ അർജുൻ ആക്ഷൻ കിംഗ് എന്നാണ് ആരാധകർ വിളിക്കുന്നത്. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ, വളരെ പെട്ടന്ന് തന്നെ അർജുൻ തമിഴിലെ മുൻനിര നായകനായി വളർന്നു. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം പ്രേക്ഷകർക്കും താരം സുപരിചിതനാണ്. നടൻ എന്ന നിലയിൽ മാത്രമല്ല, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലും അർജുൻ തെന്നിന്ത്യയിൽ ഒരു പ്രത്യേക ഇടം നേടിയിട്ടുണ്ട്.
Post Your Comments