CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

സിനിമാ സെറ്റില്‍ ദേശീയ പുരസ്‌കാര നേട്ടം ആഘോഷിച്ച് അപര്‍ണ ബാലമുരളി

കൊച്ചി: സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ സെറ്റില്‍ ദേശീയ പുരസ്‌കാര നേട്ടം ആഘോഷിച്ച് അപര്‍ണ ബാലമുരളി. ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു. നല്ല എഫര്‍ട്ട് എടുത്ത് ചെയ്ത സിനിമയ്ക്ക് അംഗീകാരം കിട്ടിയപ്പോള്‍ സന്തോഷമുണ്ടെന്നും തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അപര്‍ണ പറഞ്ഞു.

സുരരൈപോട്ര് സിനിമ കണ്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നുവെന്നും മികച്ച ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം ഉണ്ടെന്നും അപര്‍ണ വ്യക്തമാക്കി. ‘ഇനി ഉത്തര’ത്തിന്റെ ലൊക്കേഷനില്‍ അണിയറ പ്രവർത്തകർക്കൊപ്പം നിന്ന് മുറിച്ചാണ് അപര്‍ണ പുരസ്‌കാര നേട്ടം ആഘോഷിച്ചത്. അപര്‍ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

അറുപത്തിയെട്ടാമത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നിമിഷം: രഞ്ജിത്ത്

ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ദിനേശ് പ്രഭാകര്‍, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, സജിന്‍ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായി ചിത്രത്തിൽ വേഷമിടുന്നത്. ഏ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button