രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയയുടെ സിഇഒ ആയി അക്ഷയ മൂന്ദ്രയെ നിയമിച്ചു. രവീന്ദർ ടാക്കറുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ സിഇഒ ആയി അക്ഷയ മൂന്ദ്രയെ നിയമിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 18 നാണ് രവീന്ദർ ടാക്കറുടെ കാലാവധി അവസാനിക്കുന്നത്. മൂന്നുവർഷമാണ് അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചത്.
നിലവിൽ, വോഡഫോൺ- ഐഡിയയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ് അക്ഷയ മൂന്ദ്ര. അതേസമയം, ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ സ്ഥാനത്തേക്ക് പുതിയ നിയമനങ്ങൾ നടത്തിയിട്ടില്ല. ടെലികോം കമ്പനിയുടെ ബോർഡാണ് മൂന്ദ്രയുടെ നിയമനത്തിന് അംഗീകാരം നൽകിയത്.
Also Read: എ.കെ.ജി സെന്റര്‍ ആക്രമണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡി.ജി.പി
സിഇഒ സ്ഥാനത്തുനിന്ന് രവീന്ദർ ടാക്കർ വിരമിക്കുമെങ്കിലും ബോർഡിലെ നോൺ- എക്സിക്യൂട്ടീവ്, നോൺ- ഇൻഡിപെൻഡന്റ് ഡയറക്ടറായി തുടരും.
Post Your Comments