Latest NewsKeralaNews

എ.കെ.ജി സെന്റര്‍ ആക്രമണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡി.ജി.പി

എ.കെ.ജി സെന്‍റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്നാണ് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം.

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന്, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ഉത്തരവിട്ട് ഡി.ജി.പി. കേസ് അന്വേഷിച്ചിരുന്നത് പ്രത്യേക പൊലീസ് സംഘമാണ്. സംഭവം നടന്ന് 23 ദിവസമായിട്ടും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ, ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ആശങ്കയിലാണ്. അൻപതോളം സി.സി.ടി.വി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

Read Also: കാ​പ്പ വി​ല​ക്ക് ലം​ഘി​ച്ചു: യുവാവ് അറസ്റ്റിൽ

അതേസമയം, എ.കെ.ജി സെന്‍റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്നാണ് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ഫൊറൻസിക്കിന് കിട്ടിയത് ഗൺ പൗഡറിന്‍റെ അംശം മാത്രമാണ്. ലോഹചീളുകളോ, കുപ്പി ചില്ലുകളോ സ്ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം. നാടൻ പടക്കിന് സമാനമായ സ്ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button