ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 94.4 ആണ് ഇത്തവണത്തെ വിജയശതമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ഫല പ്രഖ്യാപനമുണ്ടായത്. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ ഏറ്റവും മുന്നില്‍. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയിലെ വിജയം.
Read Also:ആൻ ആൻ ഇനിയില്ല: ലോകത്തിലെ ഏറ്റവും പ്രായമേറിയ ഭീമൻ പാണ്ട വിടവാങ്ങി
ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള രണ്ടാമത്തെ മേഖല ബെംഗളൂരുവാണ്. ചെന്നൈ മേഖലയ്ക്കാണ് മൂന്നാം സ്ഥാനം. പരീക്ഷയെഴുതിയ പെണ്‍കുട്ടികളില്‍ 95.21 ശതമാനം പേരും ആണ്‍കുട്ടികളില്‍ 93.80 ശതമാനം പേരും വിജയിച്ചു.
ഏകദേശം 18 ലക്ഷത്തിലധികം കുട്ടികളാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. cbseresults.nic.in, cbse.gov.in, parikshasangam.cbse.gov.in എന്നീ വെബ്സൈറ്റുകള്‍ വഴിയും ഡിജിലോക്കര്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം അറിയാം.
Post Your Comments