ബീജിംഗ്: ലോകത്തിലെ ഏറ്റവും പ്രായമേറിയ ഭീമൻ പാണ്ട വിടവാങ്ങി. ചൈനയിലെ ഷാങ്ങ്ഹായ് മൃഗശാലയിൽ കഴിഞ്ഞിരുന്ന ആൻ ആൻ എന്ന ഭീമൻ പാണ്ടയാണ് മരണമടഞ്ഞത്.
മരിക്കുമ്പോൾ ആൻ ആനിന് 35 വയസായിരുന്നു. മനുഷ്യരുടെ ആയുസുമായി താരതമ്യം ചെയ്യുമ്പോൾ, ശരാശരി 105 വർഷം ജീവിച്ച ഒരു മനുഷ്യനു തുല്യമായി വരുമിത്. 91 ഹെക്ടർ വിസ്തൃതിയുള്ള ഓഷ്യൻ പാർക്ക് ആയിരുന്നു മൂപ്പരുടെ വാസസ്ഥലം. ആഴ്ചകളായി ആൻ ആനിന്റെ ആരോഗ്യനില താഴോട്ട് വരികയായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അത് വളരെയധികം വഷളായി.
Also read:ജയപ്രകാശ് നാരായണായി അനുപം ഖേർ: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഭക്ഷണം കഴിക്കുന്നതു നിർത്തി കിടപ്പിലായതോടെ, അധികൃതർ ഇവനെ ദയാവധത്തിന് വിധേയനാക്കാൻ തീരുമാനിക്കുകയായിരുന്നു. ചൈനയുടെ ദേശീയ മൃഗമായ ഭീമൻ പാണ്ട, രാജ്യത്ത് ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്ന ജീവിയാണ്.
Post Your Comments