ഹൈദരാബാദ്: മെട്രോ ട്രെയിനിനുള്ളില്‍ യുവതി നൃത്തം ചെയ്യുന്നത് വൈറലായതിന് പിന്നാലെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവതിക്കെതിരെ മെട്രോ അധികൃതര്‍ കേസ് എടുത്തു. മെട്രോയിലെ വൈറല്‍ നൃത്തം ചെയ്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡ് (എച്ച്എംആര്‍എല്‍) ആണ് നടപടി സ്വകീരിച്ചത്. യുവതി കര്‍ശന നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.
Read Also: ബാങ്ക് നിക്ഷേപം മുതൽ വജ്രാഭരണങ്ങൾ വരെ: നീരവ് മോദിയുടെ 250 കോടിരൂപയുടെ ആസ്തികൂടി കണ്ടുകെട്ടി
‘ആണ്ടെ സുന്ദരാകിനി’ എന്ന തെലുങ്ക് ചിത്രത്തിലെ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന യുവതിയുടെ വീഡിയോയ്ക്ക് വലിയ പ്രചാരമായിരുന്നു ലഭിച്ചത്. അതേസമയം, വൈറലായ വീഡിയോയിലെ യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനാല്‍ എത്രയും വേഗം യുവതിയെ കണ്ടെത്താനാണ് എച്ച്എംആര്‍എല്‍ എംഡിയായ എന്‍വിഎസ് റെഡ്ഡി ഉത്തരവിട്ടിരിക്കുന്നത്. മെട്രോയിലെ നിയമങ്ങള്‍ ലംഘിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മെട്രോയുടെ പ്ലാറ്റ്ഫോമിലോ മെട്രോ ട്രെയിനിന് അകത്തോ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
അതേസമയം, യുവതിക്കെതിരെ നടപടിയെടുക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചതോടെ വ്യത്യസ്ത അഭിപ്രായങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. ചിലര്‍ പെണ്‍കുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ചു. മറ്റ് ചിലര്‍ മെട്രോയുടെ നടപടിയെ വിമര്‍ശിച്ചു. യുവതിയുടെ നൃത്തം വൈറലായത് ഹൈദരാബാദ് മെട്രോ സര്‍വീസിനെ കൂടുതല്‍ പ്രമോട്ട് ചെയ്യാന്‍ സഹായിക്കുമെന്ന് ചിലര്‍ രേഖപ്പെടുത്തി. അതിനാല്‍ യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന നിലപാടാണ് പലരും അറിയിച്ചത്.
Post Your Comments