Latest NewsKeralaNewsIndia

കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കോടിയേരി: ജി.എസ്.ടി വർദ്ധനവിനെതിരെ സമരവുമായി സി.പി.എം

കൊച്ചി: ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്തിയ കേന്ദ്ര നിലപാടിനെതിരെ സമരത്തിനൊരുങ്ങി സി.പി.എം. ജി.എസ്.ടി വർദ്ധനവിനെതിരെ ഓഗസ്ത് 10 ന് സി.പി.എം സമരം ചെയ്യും. കേന്ദ്ര നടപടിയെ സംസ്ഥാനം അംഗീകരിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. വിശദമായ ചർച്ചകൾ ഒന്നും നടത്താതെയാണ് നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ഉയർത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറയുന്നു. ജി.എസ്.ടി വർദ്ധനയെ കേരളം പിന്തുണച്ചിട്ടില്ലെന്നും, ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്താമെന്ന നിർദ്ദേശം സംസ്ഥാനങ്ങള്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പാക്കറ്റിലുള്ള അരിയും തൈരുമുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്താന്‍ പ്രതിപക്ഷം ഭരിക്കുന്നതടക്കമുള്ള സംസ്ഥാനങ്ങൾ കൈകോർത്ത് തീരുമാനിച്ച കാര്യമാണെന്നായിരുന്നു നിർമലാ സീതാരാമൻ വ്യക്തമാക്കിയത്.

നിരക്ക് ഏകീകരണം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശങ്ങളെ യോഗത്തില്‍ പങ്കെടുത്ത എല്ലാ സംസ്ഥാന ധനമന്ത്രിമാരും പിന്തുണച്ചുവെന്ന് ധനമന്ത്രി ട്വീറ്റ് ചെയ്തു. കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയില്‍ കേരളവും അംഗമായിരുന്നു. നിരക്ക് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചയിൽ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം, തമിഴ്നാട്, പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ അനുകൂല നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button