ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാടുമായി രംഗത്തെത്തിയത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയോട് ആലോചിക്കാതെയായിരുന്നു തീരുമാനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞു.
‘തൃണമൂല്‍ കോണ്‍ഗ്രസിനോട് ആലോചിക്കാതെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച നടപടിയോട് തങ്ങള്‍ വിയോജിക്കുകയാണ്. പാര്‍ട്ടിയുമായി കൂടിയാലോചന നടത്താതെയും, അഭിപ്രായം ചോദിക്കാതെയുമാണ് തീരുമാനം. അതിനാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ കഴിയില്ല. എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കില്ല’- അഭിഷേക് ബാനര്‍ജി പറഞ്ഞു.
Read Also: മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ്: സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യം പ്രാബല്യത്തിലായി
‘എന്‍.ഡിഎ സ്ഥാനാര്‍ത്ഥി പ്രത്യേകിച്ച് ജഗ്ദീപ് ധന്‍കറിനെ പിന്തുണയ്ക്കുന്ന പ്രശ്‌നമേയില്ല. അതുകൊണ്ടു തന്നെ പാര്‍ട്ടി നിയമസഭാംഗങ്ങളുമായുള്ള യോഗത്തിന് ശേഷം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു’- അഭിഷേഖ് ബാനര്‍ജി പറഞ്ഞു. എന്നാൽ, ഗവര്‍ണറായി ചുമതലയേറ്റതു മുതല്‍ മമത സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ജഗ്ദീപ് ധന്‍കറാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
Post Your Comments