തിരുവനന്തപുരം: പോലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്ത പോലീസുകാരനെ ഐ.ജി മണിക്കൂറുകള്‍ക്കം തിരിച്ചെടുത്തു. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി എന്ന കാരണം പറഞ്ഞാണ് എസ്.പി നവനീത് ശര്‍മ്മയുടെ ഗണ്മാന് ആയ പോലീസുകാരനെ സസ്പന്റ് ചെയ്തത്. ഇന്നലെയാണ് സംഭവം. മൂന്നു മണിക്കൂറിനകം ഇതു തിരുത്തി ഐ.ജി അനൂപ് കുരുവിള ജോണ്‍ ഉത്തരവിടുകയായിരുന്നു.
നായയെ കുളിപ്പിക്കാത്തതിന്റെ പേരിലാണ് പോലീസുകാരനെതിരെ നടപടി എടുത്തതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്.പിയുടെ നടപടി.
Post Your Comments