തിരുവനന്തപുരം: ക്വാറി മാഫിയ ക്ഷേത്രം തകര്‍ത്തു എന്ന് ആരോപിച്ച് ഉഴമലയ്ക്കല്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ ഇന്ന് പ്രാദേശിക ഹര്‍ത്താല്‍.
കുളപ്പട, കുര്യാത്തി,വാലുക്കോണം, ചക്രപാണിപുരം, അയ്യപ്പന്‍കുഴി വാര്‍ഡുകളിലാണ് ഹര്‍ത്താല്‍. മങ്ങാട്ടുപാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടക്കുക. ക്വാറിക്കായി അനുവദിച്ച എന്‍.ഒ.സി സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടുകയായിരുന്നു.
ഇന്നലെ രാത്രി വൈകിയും വലിയ പ്രതിഷേധമാണ് മങ്ങാട്ടുപാറയില്‍ ഉണ്ടായത്.
Post Your Comments