IndiaNewsBusiness

മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ്: സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യം പ്രാബല്യത്തിലായി

മണിപ്പാൽ സിഗ്ന പ്രോ ഹെൽത്ത് പ്രൈം പ്ലാനിൽ പ്രധാനമായും രണ്ട് വേരിയന്റുകളാണ് ഉള്ളത്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. ഉപഭോക്താക്കൾക്കായുളള സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യം പ്രാബല്യത്തിലായി. മണിപ്പാൽ സിഗ്ന പ്രോ ഹെൽത്ത് പ്രൈം പ്ലാനിൽ ഉൾപ്പെടുത്തിയാണ് സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യം അവതരിപ്പിച്ചിട്ടുള്ളത്.

മണിപ്പാൽ സിഗ്ന പ്രോ ഹെൽത്ത് പ്രൈം പ്ലാനിൽ പ്രധാനമായും രണ്ട് വേരിയന്റുകളാണ് ഉള്ളത്. പ്ലാനിന്റെ അഡ്വാന്റേജ്, പ്രൊട്ടക്ട് എന്നീ വേരിയന്റുകൾക്കൊപ്പമാണ് സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യവും ലഭിക്കുന്നത്.

Also Read: ‘രാഷ്ട്രീയ എതിരാളികളില്ലാത്ത നാളെയെ സ്വപ്നം കണ്ടുറങ്ങുന്ന ഭീരുവാണ് മോദി’: വിഡി സതീശന്‍

ഇൻഷുർ ചെയ്ത വ്യക്തി പോളിസി സ്വിച്ച് ഓഫ് ചെയ്യുന്ന തീയതിയും സ്വിച്ച് ഓൺ ചെയ്യുന്നത് മുൻകൂട്ടി അറിയിക്കണം. പോളിസി ഉടമകൾക്ക് രണ്ടാം വർഷം മുതൽ വിദേശയാത്രയ്ക്കിടെ ഏകദേശം 30 ദിവസം വരെ അവരുടെ ആരോഗ്യ ഇൻഷുറൻസ് താൽക്കാലികമായി നിർത്താൻ കഴിയും. അതേസമയം, പുതുക്കൽ പ്രീമിയത്തിൽ ഇളവ് നേടാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button