കാലാവധി പൂർത്തിയായാൽ പ്രീമിയം തിരികെ ലഭിക്കുന്ന പ്രത്യേക പ്ലാനുകൾ അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇൻഷുറൻസ്. ലൈഫ് സരള്‍ സ്വധാൻ സുപ്രീം, എസ്ബിഐ ലൈഫ് സ്മാർട്ട് സ്വധാൻ സുപ്രീം എന്നിങ്ങനെ രണ്ട് പദ്ധതികൾക്കാണ് എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടക്കമിട്ടിരിക്കുന്നത്. പോളിസി ഉടമയ്ക്ക് ആകസ്മിക വിയോഗം ഉണ്ടാവുകയാണെങ്കിൽ ഒറ്റത്തവണ തുകയും, കാലാവധി പൂർത്തിയാക്കുന്ന പോളിസി ഉടമകൾക്ക് അടച്ച മുഴുവൻ പ്രീമിയവും ലഭിക്കുന്നതാണ്. ആകസ്മിക വേളയിൽ പ്രിയപ്പെട്ടവർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
7, 10, 15 വർഷം വരെയുള്ള പ്രീമിയം അടവ് കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനോടൊപ്പം 10 വർഷം മുതൽ 30 വർഷം വരെയുള്ള പോളിസി കാലാവധിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് പദ്ധതികളുടെയും ഏറ്റവും കുറഞ്ഞ പരിരക്ഷ 25 ലക്ഷം രൂപയാണ്. സരൾ സ്വധാൻ സുപ്രീമിൽ പരമാവധി പരിരക്ഷ 50 രൂപയും, സ്മാർട്ട് സ്വധാൻ സുപ്രീമിൽ പരമാവധി പരിധിയും നിശ്ചയിച്ചിട്ടില്ല. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, താങ്ങാനാകുന്ന പ്രീമിയം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ.
Also Read: വിപണി മൂല്യം കുതിച്ചുയർന്നു! ലോകത്തിലെ ലക്ഷം കോടി ഡോളർ ക്ലബ്ബിൽ വീണ്ടും ഇടം പിടിച്ച് മെറ്റ
Post Your Comments