Latest NewsIndia

ഇനി ഏതു പ്രായത്തിലുള്ളവര്‍ക്കും ആരോഗ്യ ഇൻഷുറൻസ് ലഭ്യമാവും: പ്രായപരിധി മാറ്റി ഐആര്‍ഡിഎഐ വിജ്ഞാപനം നിലവില്‍ വന്നു

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കാൻ മുതിർന്ന പൗരന്മാർക്ക് ഇതാ സുവർണ്ണാവസരം. ഇനി 65 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ ഇൻഷുറൻസ് എടുക്കാം. അവർക്കും പ്രായപരിധി ഇനി ഒരു പ്രശ്നം അല്ല. ഐആർഡിഎഐ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) ആണ് നിലവിലെ നിയമം മാറ്റിയത്.

ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന നിയമ പ്രകാരം ആർക്കും ഇൻഷുറൻസ് വാങ്ങാം എന്നാക്കി മാറ്റി. അതുപോലെ ഒരു വ്യക്തിക്ക് പല കമ്പനികളിൽ നിന്നു ഇൻഷുറൻസ് എടുക്കാം. ഇതുവഴി കൂടുതൽ സൗകര്യത്തിൽ, കുറഞ്ഞ വിലയിൽ പോളിസി ലഭ്യമാകുകയും ചെയ്യും.

മുതിർന്ന പൗരന്മാരുടെ പരാതികളും ക്ലെയിമുകളും ഒരു പ്രത്യേക ചാനലിലൂടെ കൈകാര്യം ചെയ്യാനും അവരുടെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാനും ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കിയ പുതിയ നയം പറയുന്നു. ഈ ഒരു കാര്യം വഴി വലിയൊരു ആശ്വാസമാണ് മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരിക്കുന്നത്.

പഴയ തലമുറയിലെ പലരും ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ മറന്നു പോയവരാണ്. വാർധക്യത്തിൽ അസുഖങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഇൻഷുറൻസിന്റെ ആവശ്യത്തെക്കുറിച്ച് ഓർക്കുന്നത്. എന്നാൽ 65 വയസ്സുള്ളവർക്ക് ഇൻഷുറൻസ് നൽകാൻ കമ്പനികൾ തയാറാകാത്തതിനാൽ ഇക്കൂട്ടർക്ക് ആശുപത്രി വാസം വരുമ്പോൾ വൻ പോക്കറ്റ് ചോർച്ചയായിരുന്നു ഉണ്ടായിരുന്നത്. ഇതിനൊരു പരിഹാരമാകും പുതിയ നയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button