Latest NewsNewsInternationalKuwaitGulf

മുഹറം: പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ജൂലൈ 31 ന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് കുവൈത്ത്. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് കുവൈത്തിൽ അവധി പ്രഖ്യാപിച്ചത്. കുവൈത്ത് സിവിൽ സർവ്വീസ് കമ്മീഷനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

Read Also: തനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി തിരുത്തിയാല്‍ നല്ലത്: ഇ.പി ജയരാജന്‍

കുവൈത്തിലെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധി ബാധകമാണ്. അവധിയ്ക്ക് ശേഷം സ്ഥാപനങ്ങളുടെ പ്രവർത്തനം 2022 ഓഗസ്റ്റ് 1 മുതൽ പുന:രാരംഭിക്കും.

അതേസമയം, ഒമാനിലും ജൂലൈ 31 ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് ഒമാൻ പൊതുഅവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അവധി ബാധകമായിരിക്കും.

ഹിജ്റ കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്നത് മുഹറം ഒന്നാം തീയതിയാണ്. ഹജ് കർമം നടക്കുന്ന അറബി മാസമായ ദുൽഹജ്ജ് പൂർത്തിയാകുന്നതോടെ ഹിജ്റ വർഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയതി ഹിജ്റ വർഷം 1444 ആരംഭിക്കുകയും ചെയ്യും.

Read Also: ലിപ് ലോക്ക് ചലഞ്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ കേസ്: പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button