KeralaLatest NewsNews

75-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് സിപിഎം

കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ കയറൂരി വിട്ടിരിക്കുകയാണ്: കോടിയേരി ബാലകൃഷ്ണന്‍

 

തിരുവനന്തപുരം: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് സിപിഎം. ആഗസ്റ്റ് 1 മുതല്‍ 15 വരെ അഖിലേന്ത്യാ തലത്തിലെ ആഘോഷ ഭാഗമായി കേരളത്തിലും സിപിഎം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു . സ്വാതന്ത്ര്യദിനത്തില്‍ എല്ലാ പാര്‍ട്ടി ഓഫീസിലും ദേശീയ പതാക ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read Also:തൃശ്ശൂരിൽ കള്ളനോട്ടുമായി യുവാവ് പിടിയിൽ

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്വാതന്ത്യ സമര സേനാനികളെ ആദരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മുന്‍മന്ത്രി തോമസ് ഐസക്കിനെതിരായ ഇഡി നോട്ടീസില്‍ അദ്ദേഹം രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇടപെടുന്നതെന്നും, കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ കയറൂരി വിടുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button