കടപ്പത്രങ്ങൾ പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. കടപ്പത്ര വിതരണത്തിലൂടെ 1,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂണിൽ 5,000 കോടി രൂപ വരെയുള്ള കടപ്പത്രങ്ങൾ ഇറക്കാനുള്ള അനുമതി ഡയറക്ടർ ബോർഡ് നൽകിയിരുന്നു.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുക, ചിലവു കുറഞ്ഞ വീടുകൾ നിർമ്മിക്കാൻ ധനസഹായം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കടപ്പത്രങ്ങൾ പുറത്തിറക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2,749 കോടി രൂപയുടെ അധിക ടിയർ 1 (Tier-1) മൂലധന ബോണ്ടുകൾ പുറത്തിറക്കിയിരുന്നെങ്കിലും, അവ ഇപ്പോൾ അനുമതി നൽകിയിരിക്കുന്ന കടപ്പത്രങ്ങളുടെ ഭാഗമാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഈ വർഷം മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ മൂലധന പര്യാപ്തത 15.84 ശതമാനമായിരുന്നു. അതേസമയം, നിഷ്ക്രിയ ആസ്തി 6.61 ശതമാനമായാണ് കുറഞ്ഞിട്ടുള്ളത്.
Post Your Comments