KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

അഭിമുഖത്തിലെ വൈറൽ മറുപടി: വിശദീകരണവുമായി ഫഹദ് ഫാസിൽ

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലർ മലയന്‍കുഞ്ഞാണ്, ഒരു ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഫഹദ് ഫാസിൽ ചിത്രം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മലയാളത്തില്‍ ഇത്തരമൊരു ചിത്രം, അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് ചിത്രത്തെപ്പറ്റി ഫഹദ് ഫാസില്‍ പറയുന്നത്. സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ ഫഹദ് ഫാസിൽ നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷൻ

അഭിമുഖത്തിൽ അവതാരകന്റെ ചോദ്യങ്ങൾക്ക് ‘അതെ, അതെ, അതെ’ എന്ന് ഫഹദ് ഫാസിൽ ആവർത്തിച്ച് മറുപടി പറയുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത് ട്രോളന്മാർ സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കിയിരുന്നു. എന്നാൽ, അങ്ങനെ പറയുന്നത് ചോദ്യത്തിനുള്ള മറുപടിയായി മാത്രമല്ലെന്നും മറിച്ച് മറ്റൊരു കാരണം കൂടിയുണ്ടെന്നും വെളിപ്പെടുത്തുകയാണ് താരം.

‘ചോദ്യത്തിനിടെ അതെ..അതെ…അതെ’ എന്ന മറുപടി, അഭിമുഖം നടത്തുന്നയാളുടെ ചോദ്യം നിര്‍ത്താന്‍ വേണ്ടിയാണെന്ന് ഫഹദ് പറയുന്നു. കുറേ നേരം അങ്ങനെ പറയുമെന്നും അതോടെ ആ ചോദ്യം ഇല്ലാതെയാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഫഹദ് പറയുന്നു. താൻ ഒരുപാട് നേരം അതെ അതെയെന്ന് പറഞ്ഞിട്ട്, ‘ആ പറയൂ..’ എന്ന് അവതാരകൻ പറഞ്ഞു. താനിത്രയും നേരം അതെ അതെയെന്ന് പറഞ്ഞത് പിന്നെ എന്തിനാണെന്ന് തോന്നി പോയെന്നും ഫഹദ് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button