ടെസ്‌ല മേധാവി ഇലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌കിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി തെളിച്ചു. തന്റെ ബീജം ദാനം ചെയ്യാൻ ഒരു സൗത്ത് അമേരിക്കൻ കമ്പനി സമീപിച്ചുവെന്നായിരുന്നു എറോൾ വെളിപ്പെടുത്തിയത്. പുതിയ തലമുറയിലെ ഇലോണിനെ സൃഷ്ടിക്കുന്നതിനായിട്ടായിരുന്നു കൊളംബിയയിലെ ഒരു കമ്പനി തന്നെ സമീപിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എറോൾ മസ്‌കിനോട് ബീജം ദാനം ചെയ്യാമോ എന്നായിരുന്നു അവർ ചോദിച്ചത്.
ഉയർന്ന നിലവാരമുള്ള കൊളംബിയൻ സ്ത്രീകൾ ആണ് ഈ ആവശ്യവുമായി കമ്പനിയെ സമീപിച്ചത്. ഇലോണിനെ സൃഷ്ടിച്ച യഥാർത്ഥ വ്യക്തിയുടെ അടുക്കൽ നിന്നും ഇലോണിന് സമാനം ഒരു കുഞ്ഞിനെ വേണമെന്നാണ് ഈ സ്ത്രീകൾ ആവശ്യപ്പെടുന്നത്. ബീജ ദാനത്തിന് താൽപര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തനിക്ക് ഒരു പേയ്‌മെന്റും വാഗ്ദാനം ചെയ്തിട്ടില്ലെങ്കിലും, മറ്റ് ചില ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു.
‘അവർ എനിക്ക് പണമൊന്നും വാഗ്ദാനം ചെയ്തിട്ടില്ല, പക്ഷേ അവർ എനിക്ക് ഫസ്റ്റ് ക്ലാസ് യാത്രയും പഞ്ചനക്ഷത്ര ഹോട്ടൽ താമസവും എല്ലാത്തരം സാധനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബീജം ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ഭൂമിയിൽ ഉള്ള ഒരേയൊരു കാര്യം പുനരുൽപ്പാദിപ്പിക്കുക മാത്രമാണ്’, എറോൾ മസ്ക് വ്യക്തമാക്കി.
Post Your Comments