ഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേന്ദ്രം കള്ളക്കേസ് ഉണ്ടാക്കുകയാണെന്നും, ആം ആദ്മി പാര്‍ട്ടിക്ക് ജയിലിനെ ഭയമില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ഡൽഹി സര്‍ക്കാരിന്റെ 2021-22ലെ എക്സൈസ് നയത്തില്‍, സി.ബി.ഐ അന്വേഷണത്തിന് ലഫ്റ്റണന്റ് ഗവര്‍ണര്‍ വി.കെ. സക്സേന ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ്, അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘അവര്‍ക്ക് ജയിലിനെ പേടിയുണ്ടാകും. ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ വീര്‍ സവര്‍ക്കറിനെയല്ല ഞങ്ങള്‍ പിന്തുടരുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുത്ത ഭഗത് സിങ്ങിന്റെ പുത്രന്മാരാണ് ഞങ്ങൾ’, കെജ്രിവാള്‍ പറഞ്ഞു.
മദ്യനയത്തില്‍ നിലവിലെ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടെന്നും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടി, ലഫ്റ്റണന്റ് ഗവര്‍ണര്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കെജ്രിവാള്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലൂടെ സംസ്ഥാനത്തെ മദ്യമാഫിയകൾക്ക് 144 കോടിയുടെ ആനുകൂല്യം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments