Latest NewsKeralaNews

അറുപത്തിയെട്ടാമത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നിമിഷം: രഞ്ജിത്ത്

പ്രമേയത്തിന്റെ വലിപ്പം, ജീവിതബന്ധങ്ങളുടെ വിശാലത എന്നിവ കൊണ്ടുള്ള നേട്ടമാണിത്.

തിരുവനന്തപുരം: അറുപത്തിയെട്ടാമത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്. ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നിമിഷമെന്നും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന്റെ ചിലവ് കൊണ്ട് സിനിമ നിർമ്മിച്ച് അവാർഡ് വാങ്ങാമെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. സംവിധായകൻ സച്ചി ഇല്ലാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച മലയാള സിനിമയായി സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച്ച നിശ്ചയം’ തിരഞ്ഞെടുത്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രഞ്ജിത്ത്.

Read Also: മെട്രോയില്‍ യുവതിയുടെ നൃത്തം വൈറലായതോടെ യുവതിക്കെതിരെ കര്‍ശന നിയമനടപടിയെന്ന് മെട്രോ അധികൃതര്‍

‘പ്രമേയത്തിന്റെ വലിപ്പം, ജീവിതബന്ധങ്ങളുടെ വിശാലത എന്നിവ കൊണ്ടുള്ള നേട്ടമാണിത്. മികച്ച ഗായികയായി നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകിയത് വലിയ കാര്യമാണ്. നഞ്ചിയമ്മയുടെ കഴിവിനെ ജൂറി അംഗീകരിച്ചത് അഭിനന്ദനാർഹം. സംവിധായകൻ സച്ചി ഇല്ലാത്തതിൽ വിഷമമുണ്ട്’- അദ്ദേഹം പറ‍ഞ്ഞു.

അതേസമയം, 13 പുരസ്കാരങ്ങളാണ് മലയാള സിനിമയ്ക്ക് ഇക്കുറി ലഭിച്ചത്. ഇതിന് പുറമെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അപർണ ബാലമുരളി, മികച്ച തിരക്കഥയുടെ ഭാഗമായ മലയാളി ശാലിനി ഉഷയും നേടി. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം തുടങ്ങിയ പുരസ്കാരങ്ങളെല്ലാം മലയാള സിനിമയ്ക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button