പട്‌ന: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്താവളത്തില്‍ ബോംബ് ഉണ്ടെന്ന ഭീഷണിയെത്തുടര്‍ന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ബീഹാറിലെ പട്‌നയില്‍ ആണ് വിമാനം ഇറക്കിയത്. ഇന്‍ഡിഗോയുടെ 62126 വിമാനമാണ് ലാന്‍ഡ് ചെയ്യിപ്പിച്ചത്.
വിമാനത്താവളത്തില്‍ എത്തിയ ഒരു യാത്രക്കാരന്‍ താന്‍ ബോംബുമായാണ് എത്തിയതെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബോംബ് ഭീഷണി മുഴക്കിയ ഋഷി ചന്ദ് സിംഗ് എന്നയാളെ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻഡിഗോ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ പരാതിയുമായി ജീവനക്കാര്‍ രംഗത്തെത്തിയതായിരുന്നു ഏറ്റവും ഒടുവിലത്തെ വാർത്ത. വിമാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളിന്മേല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജ്‌മെന്റ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമാന നിര്‍മ്മാതാക്കളായ എയര്‍ബസിന്, ഇന്‍ഡിഗോയിലെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാര്‍ പരാതി നല്‍കി. വിമാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിപാലന നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല എന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post Your Comments