അതിവേഗ മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യൻ വ്യോമയാന മേഖല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മാസം ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 4.7 ശതമാനമായാണ് ഉയർന്നത്. ഇതോടെ, ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 1.31 കോടിയിലെത്തി. 2023 ജനുവരിയിൽ 1.25 കോടി ആഭ്യന്തര വിമാനയാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ് എന്നിങ്ങനെ മുൻനിര വ്യോമയാന കമ്പനികളാണ് വിമാനയാത്രക്കാരുടെ എണ്ണത്തെ കുറിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.
ആഭ്യന്തര വ്യോമയാന വിപണിയുടെ 60.2 ശതമാനം വിഹിതവും സ്വന്തമാക്കിയിരിക്കുന്നത് ഇൻഡിഗോയാണ്. ആഭ്യന്തര യാത്രകൾ നടത്താൻ കൂടുതൽ പേരും ഇൻഡിഗോയെയാണ് ആശ്രയിച്ചിട്ടുള്ളത്. 12.2 ശതമാനം വിപണി വിഹിതവുമായി എയർ ഇന്ത്യ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതിന് പുറമേ, ടിക്കറ്റ് റദ്ദ് ചെയ്യുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനോടൊപ്പം വിനോദസഞ്ചാര വിപണിയിലെ ഉണർവുമാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം പുതിയ ഔന്നിത്യങ്ങളിൽ എത്താൻ സഹായിച്ച പ്രധാന ഘടകങ്ങൾ.
Also Read: മണൽ ഖനന സാധ്യത കണ്ടെത്തിയ നദികളിൽ ഈ വർഷം മുതൽ മണൽ വാരൽ പുനരാരംഭിക്കും: മന്ത്രി കെ.രാജൻ
Post Your Comments